Saturday, 21 February 2009
മേഘമല്‍ഹാര്‍
മേഘമല്‍ഹാര്‍, എന്നാല്‍ ഒരു രാഗമാണു... മുഗള്‍ ചക്രവര്‍ത്തി അക്ബറിന്റെ സദസ്സിലെ താര്‍സന്‍ ഈ രാഗം ആലപിച്ച് മഴപെയ്യിച്ചിട്ടുണ്ട്...ഇത് പ്രണയികള്‍ക്കും ഒരുപാട് ഇഷ്ടമുള്ള രാഗമാണു.. കാരണം അത് ആലപിച്ച് പ്രണയിനിയുടെ മനസ്സില്‍ മഴ പെയ്യിക്കാന്‍ ശ്രമിക്കാല്ലോ...ഒരിക്കല്‍, ഗാനമാലപിച്ച് ദീപം തെളിക്കാന്‍ കഴിയും എന്ന്‍ താര്‍സന്‍ രാജകൊട്ടാരത്തില്‍ പ്രഖ്യാപിച്ചു.. ദീപക് രാഗംഅതു കാണാന്‍ ചക്രവര്‍ത്തി ആഗ്രഹിച്ചു. താര്‍സന്‍, സ്വന്തം ജീവന്‍ അവഗണിച്ച് ദീപക് രാഗം ആലപിച്ചു. അപ്പോള്‍ അദ്ദേഹത്തിന്റെ മകള്‍ വീട്ടിലിരുന്ന് മേഘമല്‍ഹാര്‍ ആലപിച്ചു.. കൊട്ടാരം താര്‍സന്റെ രാഗാലാപനത്താല്‍ ചുട്ടുപൊള്ളി.. ദീപങ്ങള്‍ തെളിഞ്ഞു.. ആ ചൂടില്‍ ഉരുകി നിന്ന താര്‍സന്‍ പുറത്തേക്കോടിയപ്പോള്‍, മകളുടെ രാഗാലാപനത്താല്‍ കാര്‍മേഘങ്ങള്‍ അകാശത്തു നിരന്നു..പിന്നെ ആര്‍ത്തലച്ചു മഴപെയ്യ്‌തു...എന്തായാലും പ്രണയിനികള്‍ ഉരുകുന്ന മനസ്സിനെ തണുപ്പിക്കാന്‍ ഈ രാഗം ഒരുമിച്ച് ആലപിക്കുകയും അതിന്റെ മഴക്കുളിരില്‍ നനയുകയും ചെയ്യണം..... അല്യാച്ചാല്‍ രണ്ടും ഉരുകി ചത്തു പോകും. സാജന്‍
Sunday, 16 November 2008
വേര്‍പാടിന്റ്റെ നൊമ്പരം

Wednesday, 12 November 2008
മേഘമല്‍ഹാര്‍.
ഞങ്ങളുടെ പ്രിയപ്പെട്ട കുടസ്സെനാട് പള്ളിയില് ഒരോ സായാഹ്നവും, ഞങ്ങള്ക്കോരോ ജന്മങ്ങളായിരുന്നു. ഓരൊ തവണ അവള് എന്നെ നോക്കി ചിരിക്കുമ്പോഴും, അവളുടെ പ്രണയത്തിന്റെ ഭാഷ കൂടുതല് ലളിതമായെനിക്കു തോന്നിയിരുന്നു. അവള്‍ , ബെവിന്‍എന്റ്റെ ആരാണെന്നു ചോദിച്ചാല് എന്റ്റെ എല്ലാമാണ്. ഒരു നിമിഷം പോലും ചുണ്ടില് ചെറുപുഞ്ചിരിയില്ലാതെ അവളെ ഞാന് കണ്ടിട്ടില്ല. സന്ധ്യയില് തിരക്കൊഴിഞ്ഞ ഞാങ്ങേല്ലുടി പള്ളിയില് ഞങ്ങള് പറയുവാന് ഏറെയുണ്ടായിട്ടും ഒന്നും മിണ്ടാതെ വെറുതെയിരുന്നു. അവളെന്റെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കിയിട്ട് പതിയെ പറഞ്ഞു അവള്‍, നിന്റ്റെ കണ്ണുകളീലെ ഈ തിളക്കത്തിലൂടെ, അതിന്റെ പ്രകാശത്തിലൂടെ, ഞാന് നിന്റ്റെ മനസ്സിനെ കാണുന്നു, അറിയുന്നു. ദാ, അവിടെ, ആ മനസ്സില്, നിറയെ ഞാനാണ്, ഞാന് മാത്രെയുള്ളൂ.... നീയെന്നെ ഒരുപാട് സ്നേഹിക്കുന്നു, എന്തിനാ നീയെന്നെ ഇത്രത്തോളം സ്നേഹിക്കുന്നത്.... എന്നോട് ഇത്രമാത്രം ആത്മാര്ത്ഥത കാണിക്കുന്നത്.....ഞാന്........ഞാന് നിന്നെ ഒരിക്കല് ഉപേക്ഷിച്ചാലോ........! സത്യത്തില് അവളുടെ ആ നിഷ്കളങ്ക ചോദ്യങ്ങള്ക്കൊന്നും എന്റെ പക്കല് ഉത്തരമില്ലായിരുന്നു. എങ്കിലും എന്നിലേക്കു തുളച്ചിറങ്ങിയ അവളുടെ കണ്ണുകളിലേക്കു നോക്കി ഞാന് പറഞ്ഞു, “ നീ കള്ളം പറയുന്നു, ഒരിക്കലും നീയെന്നെ ഉപേക്ഷിച്ചു പോവില്ല.....നിനക്കതിനാവില്ല.. പോയ നാളുകള്, ഇലകൊഴിഞ്ഞ വസന്തങള്, പിന്നിട്ട പാതകള്, നഷ്ടപ്പെട്ട വര്‍ഷങ്ങളും കുറേ നല്ല സ്വപ്നങ്ങളും....അവള് വരാറില്ല...അവളെ കണ്ടാല്
നിങ്ങള് ചൊല്ലൂ...ഇവിടെ ഒരു തെച്ചിതന് കയ്യില് ഒടുവിലെ കനിയുമായി കാത്തുനില്‍പ്പാണ് ഞാനവളെ.പ്രതീക്ഷയും തല്‍ക്കാലം അടയ്ക്കുന്നു ഞാനെന്‍റെ-
പ്രണയ പുസ്തകവും ..... പ്രേതിക്ഷേയോടു മേഘമല്‍ഹാര്‍........
നിങ്ങള് ചൊല്ലൂ...ഇവിടെ ഒരു തെച്ചിതന് കയ്യില് ഒടുവിലെ കനിയുമായി കാത്തുനില്‍പ്പാണ് ഞാനവളെ.പ്രതീക്ഷയും തല്‍ക്കാലം അടയ്ക്കുന്നു ഞാനെന്‍റെ-
പ്രണയ പുസ്തകവും ..... പ്രേതിക്ഷേയോടു മേഘമല്‍ഹാര്‍........
Subscribe to:
Posts (Atom)