Saturday, 21 February 2009
മേഘമല്‍ഹാര്‍
മേഘമല്‍ഹാര്‍, എന്നാല്‍ ഒരു രാഗമാണു... മുഗള്‍ ചക്രവര്‍ത്തി അക്ബറിന്റെ സദസ്സിലെ താര്‍സന്‍ ഈ രാഗം ആലപിച്ച് മഴപെയ്യിച്ചിട്ടുണ്ട്...ഇത് പ്രണയികള്‍ക്കും ഒരുപാട് ഇഷ്ടമുള്ള രാഗമാണു.. കാരണം അത് ആലപിച്ച് പ്രണയിനിയുടെ മനസ്സില്‍ മഴ പെയ്യിക്കാന്‍ ശ്രമിക്കാല്ലോ...ഒരിക്കല്‍, ഗാനമാലപിച്ച് ദീപം തെളിക്കാന്‍ കഴിയും എന്ന്‍ താര്‍സന്‍ രാജകൊട്ടാരത്തില്‍ പ്രഖ്യാപിച്ചു.. ദീപക് രാഗംഅതു കാണാന്‍ ചക്രവര്‍ത്തി ആഗ്രഹിച്ചു. താര്‍സന്‍, സ്വന്തം ജീവന്‍ അവഗണിച്ച് ദീപക് രാഗം ആലപിച്ചു. അപ്പോള്‍ അദ്ദേഹത്തിന്റെ മകള്‍ വീട്ടിലിരുന്ന് മേഘമല്‍ഹാര്‍ ആലപിച്ചു.. കൊട്ടാരം താര്‍സന്റെ രാഗാലാപനത്താല്‍ ചുട്ടുപൊള്ളി.. ദീപങ്ങള്‍ തെളിഞ്ഞു.. ആ ചൂടില്‍ ഉരുകി നിന്ന താര്‍സന്‍ പുറത്തേക്കോടിയപ്പോള്‍, മകളുടെ രാഗാലാപനത്താല്‍ കാര്‍മേഘങ്ങള്‍ അകാശത്തു നിരന്നു..പിന്നെ ആര്‍ത്തലച്ചു മഴപെയ്യ്‌തു...എന്തായാലും പ്രണയിനികള്‍ ഉരുകുന്ന മനസ്സിനെ തണുപ്പിക്കാന്‍ ഈ രാഗം ഒരുമിച്ച് ആലപിക്കുകയും അതിന്റെ മഴക്കുളിരില്‍ നനയുകയും ചെയ്യണം..... അല്യാച്ചാല്‍ രണ്ടും ഉരുകി ചത്തു പോകും. സാജന്‍
Subscribe to:
Post Comments (Atom)
4 comments:
meghamalhar nalla raagamaanu...
hello.. why no more blogs?
hello Mr. Cloudmalhar.. where did u vanish? why did u stop blogs?
mazha peyyikkan udesham undo?
Post a Comment