Saturday 21 February 2009

മേഘമല്‍ഹാര്‍

മേഘമല്‍ഹാര്‍, എന്നാല്‍ ഒരു രാഗമാണു... മുഗള്‍ ചക്രവര്‍ത്തി അക്ബറിന്റെ സദസ്സിലെ താര്‍സന്‍ ഈ രാഗം ആലപിച്ച് മഴപെയ്യിച്ചിട്ടുണ്ട്...ഇത് പ്രണയികള്‍ക്കും ഒരുപാട് ഇഷ്ടമുള്ള രാഗമാണു.. കാരണം അത് ആലപിച്ച് പ്രണയിനിയുടെ മനസ്സില്‍ മഴ പെയ്യിക്കാന്‍ ശ്രമിക്കാല്ലോ...ഒരിക്കല്‍, ഗാനമാലപിച്ച് ദീപം തെളിക്കാന്‍ കഴിയും എന്ന്‍ താര്‍സന്‍ രാജകൊട്ടാരത്തില്‍ പ്രഖ്യാപിച്ചു.. ദീപക് രാഗംഅതു കാണാന്‍ ചക്രവര്‍ത്തി ആഗ്രഹിച്ചു. താര്‍സന്‍, സ്വന്തം ജീവന്‍ അവഗണിച്ച് ദീപക് രാഗം ആലപിച്ചു. അപ്പോള്‍ അദ്ദേഹത്തിന്റെ മകള്‍ വീട്ടിലിരുന്ന് മേഘമല്‍ഹാര്‍ ആലപിച്ചു.. കൊട്ടാരം താര്‍സന്റെ രാഗാലാപനത്താല്‍ ചുട്ടുപൊള്ളി.. ദീപങ്ങള്‍ തെളിഞ്ഞു.. ആ ചൂടില്‍ ഉരുകി നിന്ന താര്‍സന്‍ പുറത്തേക്കോടിയപ്പോള്‍, മകളുടെ രാഗാലാപനത്താല്‍ കാര്‍മേഘങ്ങള്‍ അകാശത്തു നിരന്നു..പിന്നെ ആര്‍ത്തലച്ചു മഴപെയ്യ്‌തു...എന്തായാലും പ്രണയിനികള്‍ ഉരുകുന്ന മനസ്സിനെ തണുപ്പിക്കാന്‍ ഈ രാഗം ഒരുമിച്ച് ആലപിക്കുകയും അതിന്റെ മഴക്കുളിരില്‍ നനയുകയും ചെയ്യണം..... അല്യാച്ചാല്‍ രണ്ടും ഉരുകി ചത്തു പോകും. സാജന്‍

Sunday 16 November 2008

വേര്‍പാടിന്റ്റെ നൊമ്പരം

ഇതു ഞങ്ങളുടെ കുട്ടുകാരന്‍ സുജിത് ബാബു, നൂറനാട് ഉള്ളവുക്കാട് ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച സുജിത്തിന്നു ഒരു അനുജത്തി കുടി ഉണ്ടായിരുന്നു. എല്ലവേരുടയും ആഗ്രഹം പോലെ പെട്ടെന്ന് ഒരു ജോലി നേടുക എന്നത് ആയിരുന്നു സുജിത്തിന്‍‌റ്റേയും ആഗ്രഹം. അങ്ങനെ പഠിത്തം കഴിഞ്ഞ് സുജിത് പട്ടാളത്തില്‍ ചേര്‍ന്നു. അവിധിക്ക് വരുമ്പോള്‍ സുജിത് സുഹൃത്തുക്കളെ കാണാന്‍ വരുന്ന പതിവ് ഉണ്ടായിരുന്നു. ജോലി സ്ഥലെത്ത് ആയാലും വിട്ടില്‍ വിളിച്ചു കഴിഞ്ഞാല്‍ പിന്നെ സുഹൃത്തുക്കളെയും വിളിക്കാറുണ്ടായിരിന്ന സുജിത്‌ അങ്ങനെ സുഹൃത് ബന്ധം കാത്തു സുക്ഷിക്കുന്ന ഒരു വെക്തിത്വത്തിന്‍‌റ്റെ ഉടമ ആയിരുന്നു. അങ്ങനെ അഞ്ചു വര്‍ഷം പിന്നിട്ടു പട്ടാള ജിവിതത്തില്‍ അവന്‍. എല്ലാ പട്ടാളക്കാര്‍ക്കും ഉള്ള സ്ഥലം മാറ്റം പോലെ സുജിത്തിനും സ്ഥലം മാറ്റം ആയി കാഷ്മിരിലക്ക്. പല അവിധിക്കും വന്ന്‌ മാതാപിതാക്കളെയും ,അനുജത്തിയെയും, സുഹൃത്തുക്കളെയും കണ്ടിട്ട് യാത്രയായി അവന്‍. അങ്ങനെ ഒരവധിക്ക് നൂറനാട് ജംഗ്ഷന്നു കിഴക്ക് വശം വൈകുന്നേരങ്ങളില്‍ ആ പാര്‍ക്കില്‍ ഇരിക്കാനുണ്ടാക്കിയ ആ സിമന്‍‌റ്റ് മഞ്ചില്‍ സുജിത്തും അവസാനമായി വന്നു.അന്ന് തമാശായായി അവന്‍ പറഞ്ഞു "ഇവിടെ എന്റ്റെ ഫോട്ടോ ആയിരിക്കും ആദ്യം വയ്ക്കുന്നത്, കാരണം ഞാന്‍ കശ്മീരില്‍ ആണ് ജോലി ചെയുന്നത് . അത് തമാശ ആയിട്ടാണ്‌ പറഞ്ഞത് എങ്കലും കുട്ടുകാര്‍ അവനെ വഴക്ക് പറഞ്ഞു, അവധി കഴിഞ്ഞു അവന്‍ വീണ്ടും ജോലി സ്ഥലം ആയ കാശ്മീരിലേക്ക് പോയി. അങ്ങനെ മാസങ്ങള്‍ കഴിഞ്ഞു, അവധിക്ക് വരാന്‍ ടിക്കറ്റ് ബുക്ക് ചെയ്തു എന്ന് വിട്ടിലേക്ക് ഫോണ്‍ ചെയ്തു പറഞ്ഞു, ഒപ്പം കുട്ടുകാര്‍ക്കും. അടുത്ത ദിവസം രാവിലെ നമ്മുടേ ഭാരതാംബയുടെ നെഞ്ച് പിള്ളര്‍ക്കാന്‍ കയറിവന്നതിവ്രവാദികളെ തുരത്താന്‍ പോയ പത്തു പേരില്‍ സുജിത്തും ഉണ്ടായിരുന്നു, ആദ്യംയം തന്നെ അവരുടെ താവളത്തിലേക്ക് കയറിയ അവനെ തീവ്രവാദികള്‍ കാലിന്നു വെടി വച്ചു. വെടി ഏറ്റ അവന്‍ അവരുടെ താവളത്തിലേക്ക് വീണു. പിന്നെ അവനെ അവര്‍ തുരു തുരാ വെടി വച്ചു വീഴ്ത്തി. ഞങ്ങളുടെ സുഹൃത്ത്‌, അല്ല നമ്മുടെ ഭാരതാംബയുടെ വീരപുത്രെന്‍ എല്ലാവരെയും വിട്ടു യാത്ര ആയി ... എല്ലാ സ്വപ്നങള്ളും ബാക്കി വച്ചു കൊണ്ട് അവന്‍ യാത്ര ആയി ഒരിക്കലും തിരിച്ചു വരാത്ത ഒരു യാത്ര.........

Wednesday 12 November 2008

മേഘമല്‍ഹാര്‍.

ഞങ്ങളുടെ പ്രിയപ്പെട്ട കുടസ്സെനാട് പള്ളിയില് ഒരോ സായാഹ്നവും, ഞങ്ങള്ക്കോരോ ജന്മങ്ങളായിരുന്നു. ഓരൊ തവണ അവള് എന്നെ നോക്കി ചിരിക്കുമ്പോഴും, അവളുടെ പ്രണയത്തിന്റെ ഭാഷ കൂടുതല് ലളിതമായെനിക്കു തോന്നിയിരുന്നു. അവള്‍ , ബെവിന്‍എന്റ്റെ ആരാണെന്നു ചോദിച്ചാല് എന്റ്റെ എല്ലാമാണ്. ഒരു നിമിഷം പോലും ചുണ്ടില് ചെറുപുഞ്ചിരിയില്ലാതെ അവളെ ഞാന് കണ്ടിട്ടില്ല. സന്ധ്യയില് തിരക്കൊഴിഞ്ഞ ഞാങ്ങേല്ലുടി പള്ളിയില് ഞങ്ങള് പറയുവാന് ഏറെയുണ്ടായിട്ടും ഒന്നും മിണ്ടാതെ വെറുതെയിരുന്നു. അവളെന്റെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കിയിട്ട് പതിയെ പറഞ്ഞു അവള്‍, നിന്റ്റെ കണ്ണുകളീലെ ഈ തിളക്കത്തിലൂടെ, അതിന്റെ പ്രകാശത്തിലൂടെ, ഞാന് നിന്റ്റെ മനസ്സിനെ കാണുന്നു, അറിയുന്നു. ദാ, അവിടെ, ആ മനസ്സില്, നിറയെ ഞാനാണ്, ഞാന് മാത്രെയുള്ളൂ.... നീയെന്നെ ഒരുപാട് സ്നേഹിക്കുന്നു, എന്തിനാ നീയെന്നെ ഇത്രത്തോളം സ്നേഹിക്കുന്നത്.... എന്നോട് ഇത്രമാത്രം ആത്മാര്ത്ഥത കാണിക്കുന്നത്.....ഞാന്........ഞാന് നിന്നെ ഒരിക്കല് ഉപേക്ഷിച്ചാലോ........! സത്യത്തില് അവളുടെ ആ നിഷ്കളങ്ക ചോദ്യങ്ങള്ക്കൊന്നും എന്റെ പക്കല് ഉത്തരമില്ലായിരുന്നു. എങ്കിലും എന്നിലേക്കു തുളച്ചിറങ്ങിയ അവളുടെ കണ്ണുകളിലേക്കു നോക്കി ഞാന് പറഞ്ഞു, “ നീ കള്ളം പറയുന്നു, ഒരിക്കലും നീയെന്നെ ഉപേക്ഷിച്ചു പോവില്ല.....നിനക്കതിനാവില്ല.. പോയ നാളുകള്, ഇലകൊഴിഞ്ഞ വസന്തങള്, പിന്നിട്ട പാതകള്, നഷ്ടപ്പെട്ട വര്‍ഷങ്ങളും കുറേ നല്ല സ്വപ്നങ്ങളും....അവള് വരാറില്ല...അവളെ കണ്ടാല്
നിങ്ങള് ചൊല്ലൂ...ഇവിടെ ഒരു തെച്ചിതന് കയ്യില് ഒടുവിലെ കനിയുമായി കാത്തുനില്‍പ്പാണ് ഞാനവളെ.പ്രതീക്ഷയും തല്‍ക്കാലം അടയ്ക്കുന്നു ഞാനെന്‍റെ-
പ്രണയ പുസ്തകവും ..... പ്രേതിക്ഷേയോടു മേഘമല്‍ഹാര്‍........