Wednesday 12 November 2008

മേഘമല്‍ഹാര്‍.

ഞങ്ങളുടെ പ്രിയപ്പെട്ട കുടസ്സെനാട് പള്ളിയില് ഒരോ സായാഹ്നവും, ഞങ്ങള്ക്കോരോ ജന്മങ്ങളായിരുന്നു. ഓരൊ തവണ അവള് എന്നെ നോക്കി ചിരിക്കുമ്പോഴും, അവളുടെ പ്രണയത്തിന്റെ ഭാഷ കൂടുതല് ലളിതമായെനിക്കു തോന്നിയിരുന്നു. അവള്‍ , ബെവിന്‍എന്റ്റെ ആരാണെന്നു ചോദിച്ചാല് എന്റ്റെ എല്ലാമാണ്. ഒരു നിമിഷം പോലും ചുണ്ടില് ചെറുപുഞ്ചിരിയില്ലാതെ അവളെ ഞാന് കണ്ടിട്ടില്ല. സന്ധ്യയില് തിരക്കൊഴിഞ്ഞ ഞാങ്ങേല്ലുടി പള്ളിയില് ഞങ്ങള് പറയുവാന് ഏറെയുണ്ടായിട്ടും ഒന്നും മിണ്ടാതെ വെറുതെയിരുന്നു. അവളെന്റെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കിയിട്ട് പതിയെ പറഞ്ഞു അവള്‍, നിന്റ്റെ കണ്ണുകളീലെ ഈ തിളക്കത്തിലൂടെ, അതിന്റെ പ്രകാശത്തിലൂടെ, ഞാന് നിന്റ്റെ മനസ്സിനെ കാണുന്നു, അറിയുന്നു. ദാ, അവിടെ, ആ മനസ്സില്, നിറയെ ഞാനാണ്, ഞാന് മാത്രെയുള്ളൂ.... നീയെന്നെ ഒരുപാട് സ്നേഹിക്കുന്നു, എന്തിനാ നീയെന്നെ ഇത്രത്തോളം സ്നേഹിക്കുന്നത്.... എന്നോട് ഇത്രമാത്രം ആത്മാര്ത്ഥത കാണിക്കുന്നത്.....ഞാന്........ഞാന് നിന്നെ ഒരിക്കല് ഉപേക്ഷിച്ചാലോ........! സത്യത്തില് അവളുടെ ആ നിഷ്കളങ്ക ചോദ്യങ്ങള്ക്കൊന്നും എന്റെ പക്കല് ഉത്തരമില്ലായിരുന്നു. എങ്കിലും എന്നിലേക്കു തുളച്ചിറങ്ങിയ അവളുടെ കണ്ണുകളിലേക്കു നോക്കി ഞാന് പറഞ്ഞു, “ നീ കള്ളം പറയുന്നു, ഒരിക്കലും നീയെന്നെ ഉപേക്ഷിച്ചു പോവില്ല.....നിനക്കതിനാവില്ല.. പോയ നാളുകള്, ഇലകൊഴിഞ്ഞ വസന്തങള്, പിന്നിട്ട പാതകള്, നഷ്ടപ്പെട്ട വര്‍ഷങ്ങളും കുറേ നല്ല സ്വപ്നങ്ങളും....അവള് വരാറില്ല...അവളെ കണ്ടാല്
നിങ്ങള് ചൊല്ലൂ...ഇവിടെ ഒരു തെച്ചിതന് കയ്യില് ഒടുവിലെ കനിയുമായി കാത്തുനില്‍പ്പാണ് ഞാനവളെ.പ്രതീക്ഷയും തല്‍ക്കാലം അടയ്ക്കുന്നു ഞാനെന്‍റെ-
പ്രണയ പുസ്തകവും ..... പ്രേതിക്ഷേയോടു മേഘമല്‍ഹാര്‍........

6 comments:

HARI VILLOOR said...

കത്തുന്ന പ്രണയത്തിന്‍‌റ്റെ ചൂടുണ്ട് വരികളില്‍. അതോടൊപ്പം തന്നെ നഷ്ടപ്പെടലിന്‍‌റ്റെ വേദനയും കാത്തിരുപ്പിന്‍‌റ്റെ അക്ഷമയും കാണുന്നു. "ഇവിടെ ഒരു തെച്ചിതന് കയ്യില് ഒടുവിലെ കനിയുമായി കാത്തുനില്‍പ്പാണ് "... പക്ഷേ ഒന്നോര്‍ക്കുക... കാത്തുനില്‍ക്കുന്നത് ഒരു പെണ്ണിനെയാണെന്ന്......

എല്ലാവിധ ആശംസകളും നേരുന്നു...

സ്നേഹപൂര്‍വ്വം........

joice samuel said...

നന്നായിട്ടുണ്ട്...
നന്‍മകള്‍ നേരുന്നു..
സസ്നേഹം,
ജോയിസ്..!!

Santhosh said...

കൊള്ളാം.. നല്ല തുടക്കം..

ആരാ ഗുരു ?

Deepumon said...

nasta pranayathe kurichulla kattuna chudu a nenjinullil evadayo adaki pidicha poloru feeling

..... said...
This comment has been removed by the author.
..... said...

സംഭവിച്ചതെല്ലാം നല്ലതിന്‌ ,
സംഭവിച്ചുകൊന്‍ണ്‍ടിരിക്കുന്നതും നല്ലതിന്‌ ,
ഇനി സംഭവിക്കാനിരിക്കുന്നതും നല്ലതിന്‌ ..
സംഭവാമി യുഗേ യുഗേ

സാംജി സാമുവല്‍