skip to main |
skip to sidebar
വേര്‍പാടിന്റ്റെ നൊമ്പരം
ഇതു ഞങ്ങളുടെ കുട്ടുകാരന് സുജിത് ബാബു, നൂറനാട് ഉള്ളവുക്കാട് ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച സുജിത്തിന്നു ഒരു അനുജത്തി കുടി ഉണ്ടായിരുന്നു. എല്ലവേരുടയും ആഗ്രഹം പോലെ പെട്ടെന്ന് ഒരു ജോലി നേടുക എന്നത് ആയിരുന്നു സുജിത്തിന്റ്റേയും ആഗ്രഹം. അങ്ങനെ പഠിത്തം കഴിഞ്ഞ് സുജിത് പട്ടാളത്തില്‍ ചേര്‍ന്നു. അവിധിക്ക് വരുമ്പോള്‍ സുജിത് സുഹൃത്തുക്കളെ കാണാന്‍ വരുന്ന പതിവ് ഉണ്ടായിരുന്നു. ജോലി സ്ഥലെത്ത് ആയാലും വിട്ടില്‍ വിളിച്ചു കഴിഞ്ഞാല്‍ പിന്നെ സുഹൃത്തുക്കളെയും വിളിക്കാറുണ്ടായിരിന്ന സുജിത് അങ്ങനെ സുഹൃത് ബന്ധം കാത്തു സുക്ഷിക്കുന്ന ഒരു വെക്തിത്വത്തിന്റ്റെ ഉടമ ആയിരുന്നു. അങ്ങനെ അഞ്ചു വര്‍ഷം പിന്നിട്ടു പട്ടാള ജിവിതത്തില്‍ അവന്. എല്ലാ പട്ടാളക്കാര്‍ക്കും ഉള്ള സ്ഥലം മാറ്റം പോലെ സുജിത്തിനും സ്ഥലം മാറ്റം ആയി കാഷ്മിരിലക്ക്. പല അവിധിക്കും വന്ന് മാതാപിതാക്കളെയും ,അനുജത്തിയെയും, സുഹൃത്തുക്കളെയും കണ്ടിട്ട് യാത്രയായി അവന്. അങ്ങനെ ഒരവധിക്ക് നൂറനാട് ജംഗ്ഷന്നു കിഴക്ക് വശം വൈകുന്നേരങ്ങളില്‍ ആ പാര്‍ക്കില്‍ ഇരിക്കാനുണ്ടാക്കിയ ആ സിമന്റ്റ് മഞ്ചില്‍ സുജിത്തും അവസാനമായി വന്നു.അന്ന് തമാശായായി അവന് പറഞ്ഞു "ഇവിടെ എന്റ്റെ ഫോട്ടോ ആയിരിക്കും ആദ്യം വയ്ക്കുന്നത്, കാരണം ഞാന്‍ കശ്മീരില്‍ ആണ് ജോലി ചെയുന്നത് . അത് തമാശ ആയിട്ടാണ് പറഞ്ഞത് എങ്കലും കുട്ടുകാര്‍ അവനെ വഴക്ക് പറഞ്ഞു, അവധി കഴിഞ്ഞു അവന് വീണ്ടും ജോലി സ്ഥലം ആയ കാശ്മീരിലേക്ക് പോയി. അങ്ങനെ മാസങ്ങള്‍ കഴിഞ്ഞു, അവധിക്ക് വരാന്‍ ടിക്കറ്റ് ബുക്ക് ചെയ്തു എന്ന് വിട്ടിലേക്ക് ഫോണ്‍ ചെയ്തു പറഞ്ഞു, ഒപ്പം കുട്ടുകാര്‍ക്കും. അടുത്ത ദിവസം രാവിലെ നമ്മുടേ ഭാരതാംബയുടെ നെഞ്ച് പിള്ളര്ക്കാന് കയറിവന്നതിവ്രവാദികളെ തുരത്താന്‍ പോയ പത്തു പേരില്‍ സുജിത്തും ഉണ്ടായിരുന്നു, ആദ്യംയം തന്നെ അവരുടെ താവളത്തിലേക്ക് കയറിയ അവനെ തീവ്രവാദികള്‍ കാലിന്നു വെടി വച്ചു. വെടി ഏറ്റ അവന് അവരുടെ താവളത്തിലേക്ക് വീണു. പിന്നെ അവനെ അവര്‍ തുരു തുരാ വെടി വച്ചു വീഴ്ത്തി. ഞങ്ങളുടെ സുഹൃത്ത്, അല്ല നമ്മുടെ ഭാരതാംബയുടെ വീരപുത്രെന് എല്ലാവരെയും വിട്ടു യാത്ര ആയി ... എല്ലാ സ്വപ്നങള്ളും ബാക്കി വച്ചു കൊണ്ട് അവന് യാത്ര ആയി ഒരിക്കലും തിരിച്ചു വരാത്ത ഒരു യാത്ര.........
2 comments:
"sweet reminiscence i bid you good bye, i see you are in your grave, but life you have, here in my heart" - from poems of nanditha...
mashe good tribute... keep writing..
really touchable...
Post a Comment